Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Chalo March

Wayanad

ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ച്: ബ​ത്തേ​രി​യി​ല്‍ കാ​ല്‍​ന​ട​ജാ​ഥ ന​ട​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സി​പി​ഐ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ന​ട​ത്തു​ന്ന ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ല്‍​ന​ട​ജാ​ഥ ന​ട​ത്തി.

തൊ​ടു​വെ​ട്ടി​യി​ല്‍ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി.​എം. ജോ​യി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പി.​വൈ. പ്രി​ന്‍​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സൈ​നാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ബീ​നാ​ച്ചി​യി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജി വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ഒ. ഗോ​പാ​ല​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം ത​ട​യു​ക, യു​വ​ജ​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക, പൊ​തു​ജ​നാ​രോ​ഗ്യ​വും പൊ​തു​വി​ദ്യ​ഭ്യാ​സ​വും ഉ​റ​പ്പാ​ക്കു​ക, വ​നി​താ​സം​വ​ര​ണ ബി​ല്‍ ന​ട​പ്പാ​ക്കു​ക, താ​ങ്ങു​വി​ല​യ്ക്ക് നി​യ​മ​പ​ര​മാ​യ ഗാ​ര​ന്‍റി ന​ല്‍​കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ക, ദ​ളി​ത​ര്‍​ക്കും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും നീ​തി ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്.

Latest News

Corehub Up